അഫ്ഗാനിൽ താലിബാന്റെ കർഫ്യൂ; നിയന്ത്രണം ഏർപ്പെടുത്തി തീവ്രവാദികൾ

കാബൂൾ:
സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്നതിനിടെ അഫ്ഗാനിസ്ഥാന്ിൽ താലിബാൻ കർഫ്യൂ എർപ്പെടുത്തിയതായി റിപ്പോർട്ട്. കലാപവും കവർച്ചയും തടയുന്നതിനു വേണ്ടിയാണ് കർഫ്യൂ ഏർപ്പെടുത്തിയതെന്നു താലിബാൻ വ്യക്താവ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ തെക്കുകിഴക്കൻ നഗരത്തിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടെയാണ് താലിബാനെതിരെ ജനങ്ങൾ പരസ്യമായി പ്രതിഷേധം നടത്തിയത്.