കാണ്ഡഹാറില്‍ സംഗീതത്തിനും, ടിവി-റേഡിയോ ചാനലുകളിലെ സ്ത്രീശബ്ദത്തിനും താലിബാന്‍ വിലക്ക്

കാബൂള്‍:
അഫ്ഗാനിസ്താനിലെ കാണ്ഡഹാറില്‍ സംഗീതത്തിനും, ടിവി-റേഡിയോ ചാനലുകളിലെ സ്ത്രീശബ്ദത്തിനും താലിബാന്‍ വിലക്കേര്‍പ്പെടുത്തി.

താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചടിക്കിയതിന് പിന്നാലെ ചില ചാനലുകള്‍ അവരുടെ വനിതാ ആങ്കര്‍മാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന്റെ വിലക്ക് വന്നിരിക്കുന്നത്.

അതിനിടെ തലസ്ഥാനമായ കാബൂളിലെ വിവിധ കമ്പനികളും സ്ഥാപനങ്ങളും വനിതാ ജീവനക്കാരോട് ഓഫീസിലേക്ക് വരേണ്ടതില്ലെന്ന് നിര്‍ദേശിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേ സമയം സ്ത്രീകള്‍ ജോലി ചെയ്യുന്നതിന് തടസ്സമില്ലെന്നും പെണ്‍കുട്ടികള്‍ക്ക് ഇസ്ലാമിക രീതിയില്‍ പഠനം തുടരാമെന്നുമാണ് താലിബാന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.