താലിബാനുമായി ഒപ്പുവച്ച കരാര്‍ ബൈഡന്‍ ലംഘിച്ചു ; അഫ്ഗാന്റെ അവസ്ഥക്ക് കാരണം ബൈഡനെന്നും മൈക്ക് പെന്‍സ്

വാഷിംഗ്ടണ്‍ ഡിസി:
താലിബാനുമായി ട്രംപ് ഒപ്പുവച്ച കരാര്‍ ബൈഡന്‍ ലംഘിച്ചതാണ് അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങള്‍ക്ക് കാരണമെന്ന് മുന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് കുറ്റപ്പെടുത്തി. അമേരിക്കന്‍ മിലിട്ടറിയുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടരുത്, ഭീകര്‍ക്ക് സുരക്ഷിതമായ താവളമുണ്ടാക്കാന്‍ അനുവദിക്കരുത്.പുതിയൊരു സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് അഫ്ഗാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നാണ് ഫെബ്രുവരി 2020 ല്‍ പ്രസിഡന്‍റ് ട്രമ്പ് താലിബാനുമായി ഉണ്ടാക്കിയ കരാര്‍. ഈ കരാര്‍ ലംഘിക്കാതെ നിലനില്‍ക്കുകയാണെങ്കില്‍ അമേരിക്കന്‍ സൈന്യത്തെ സാവകാശം പിന്‍വലിക്കാമെന്നും ട്രമ്പ് താലിബാന് ഉറപ്പു നല്‍കിയിരുന്നു.ബൈഡന്‍ ഈ കരാര്‍ ലംഘിക്കുകയും സൈന്യത്തെ യാതൊരു മുന്‍കരുതലുകളും സ്വീകരിക്കാതെ പിന്‍വലിക്കുകയും ചെയ്തത് ഗുരുതര കൃത്യവിലോപമാണ് പെന്‍സ് പറഞ്ഞു.
ട്രമ്പ് താലിബാനുമായി ഉണ്ടാക്കിയ കരാറിന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്‍റെ അംഗീകാരമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ദശാബ്ദങ്ങളില്‍ സ്ഥിരത ഉണ്ടാക്കാന്‍ കഴിഞ്ഞതായും പതിനെട്ടു മാസം ഒരു അമേരിക്കന്‍ സൈനികനും മരണപ്പെട്ടിട്ടില്ലെന്നും പെല്‍സ് കൂട്ടിചേര്‍ത്തു.