അഫ്ഗാനില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥയെ വെടിവെച്ച്‌ കൊന്നതില്‍ പങ്കില്ല ; അമേരിക്കയെ സഹായിച്ചവര്‍ക്കും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുമാപ്പ് നല്‍കിയതാണ് ; താലിബാന്‍

അഫ്ഗാൻ :

അഫ്ഗാനില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥയെ വെടിവെച്ച്‌ കൊന്നതില്‍ പങ്കില്ലെന്ന് താലിബാന്‍. സംഭവത്തെകുറിച്ച്‌ അറിയാമെന്നും കൊലപാതകത്തില്‍ പങ്കില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി.അമേരിക്കയെ സഹായിച്ചവര്‍ക്കും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും താലിബാന്‍ പൊതുമാപ്പ് നല്‍കിയതാണെന്നും കൊലപാതകത്തിന് പിറകില്‍ വ്യക്തിവിരോധം ആകാമെന്നും സബീഹുള്ള ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് അഫ്ഗാനിലെ ഫിറോസ്‌കോ പ്രവിശ്യയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥ ബാനു നേഗര്‍ കൊല്ലപ്പെട്ടത്. താലിബാന്‍ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറി വെടിവെക്കുയായിരുന്നെന്നും മൃതദേഹത്തിന്റെ മുഖം വികൃതമാക്കിയെന്നും കുടുംബം വ്യക്തമാക്കിയിരുന്നു