അഫ്ഗാനിൽ പൊതു ഇടങ്ങളിൽ സംഗീതം നിരോധിച്ച് താലിബാൻ

കാബൂൾ :
അഫ്ഗാനിസ്ഥാനിലെ പൊതുസ്ഥലങ്ങളില്‍ സംഗീതം നിരോധിക്കുമെന്ന് താലിബാന്‍. താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദാണ് ഇക്കാര്യം അറിയിച്ചത്.

‘പൊതു സ്ഥലങ്ങളില്‍ സംഗീതം നിരോധിക്കും, കാരണം ഇസ്ലാമില്‍ സംഗീതം നിരോധിച്ചിരിക്കുന്നു,’ സബിഹുല്ല മുജാഹിദ് പറഞ്ഞു.

1996 നും 2001 നും ഇടയില്‍ താലിബാന്‍റെ മുന്‍ഭരണകാലത്ത് അഫ്ഗാനിസ്ഥാനില്‍ സംഗീതം നിരോധിക്കപ്പെട്ടിരുന്നു. താലിബാന്‍ 1996 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ സംഗീതം പാപമായി പരിഗണിച്ചുകൊണ്ട്, എല്ലാ സംഗീതവും നിരോധിക്കുകയായിരുന്നു.