രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന, യാത്രാ രേഖകള്‍ ഉള്ളവരെ തടയില്ല ; താലിബാൻ

കാബൂള്‍ :
രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന, യാത്രാ രേഖകള്‍ ഉള്ളവരെ തടയില്ലെന്ന് താലിബാന്‍. മസാരെ ഷരീഫില്‍നിന്ന് അമേരിക്കന്‍ വിമാനത്തില്‍ രാജ്യം വിടാനെത്തിയവരെ താലിബാന്‍ തടഞ്ഞിരുന്നു.ഇവരെ താലിബാന്‍ ബന്ദിയാക്കിയെന്ന് ആരോപിച്ച്‌ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളും രംഗത്തെത്തിയിരുന്നു. ഇവരില്‍ എത്രപേര്‍ക്കാണ് രേഖകള്‍ ഇല്ലാത്തതെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, ബഗ്രം വിമാനത്താവളം താലിബാന്‍ തങ്ങള്‍ക്ക് കൈമാറുന്നു എന്ന പ്രചാരണം വ്യാജവാര്‍ത്തയാണെന്ന് ചൈന പ്രതികരിച്ചു. അമേരിക്കയുടെ മുന്‍ യുഎന്‍ സ്ഥാനപതി നിക്കി ഹേലി ഉള്‍പ്പെടെയുള്ളവരാണ് ആരോപണം ഉയര്‍ത്തിയത്. ഇന്ത്യ സന്ദര്‍ശിക്കുന്ന റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി നിക്കോളേ പാട്രുഷെവ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്തു