ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ; ഇന്ത്യൻ ടീമിനെ അടുത്തയാഴ്ച പ്രഖ്യാപിക്കും

മുംബൈ :
യു.എ.ഇയിലും ഓമനിലുമായി നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും.ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് കഴിഞ്ഞതിന് ശേഷമാവും ടീമിനെ പ്രഖ്യാപിക്കുക. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് കഴിഞ്ഞതിന് ശേഷം സെലക്ടര്‍മാരുടെ യോഗം ചേർന്ന ശേഷമാകും പ്രഖ്യാപനം. മീറ്റിംഗ് സെപ്റ്റംബര്‍ 10ന് മുന്‍പ് ടീമിനെ പ്രഖ്യാപിക്കണമെന്നാണ് ഐ.സി.സി നിര്‍ദേശം. നിലവില്‍ ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും മാത്രമാണ് ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബര്‍ 17നാണ് ലോകകപ്പിലെ ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഒമാന്റെ എതിരാളികള്‍ പാപുവ ന്യൂ ഗ്വിനിയ ആണ്. ഒക്ടോബര്‍ 24ന് നടക്കുന്ന പാക്കിസ്ഥാനെതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.