ചരിത്രം തിരുത്തി ഇന്ത്യ: ജസ്റ്റിസ് ബി വി നാഗരത്ന ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാകും

ന്യൂഡൽഹി:
കര്‍ണാടക ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ബി വി നാഗരത്ന ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയേക്കും. അടുത്ത ചീഫ് ജസ്റ്റിസാകുന്നതിനു വേണ്ടി സുപ്രീം കോടതി കൊളീജിയം നിര്‍ദേശിച്ചിട്ടുള്ള ഒന്‍പതു പേരുടെ ലിസ്റ്റില്‍ ജസ്റ്റിസ് ബി വി നാഗരത്നയുടേയും പേരുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാല്‍ 2027ല്‍ ആയിരിക്കും നാഗരത്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുക. ജസ്റ്റിസുമാരായ ഹിമാ കൊഹി, ബെലാ ത്രിവേദി എന്നിവരാണ് ലിസ്റ്റിലുള്ള മറ്റ് വനിതാ ജഡ്ജിമാര്‍.

ഇന്ത്യയ്ക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് വേണമെന്നത് ഒരുപാട് നാളുകളായുള്ള ആവശ്യമാണ്. ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ തന്റെ വിരമിക്കല്‍ പ്രസംഗത്തിനിടെ ഇക്കാര്യം എടുത്തു പറഞ്ഞിരുന്നു.