സുനന്ദ പുഷ്കറിൻ്റെ മരണം: തിരുവനന്തപുരം എം.പി ശശി തരൂർ കുറ്റവിമുക്തൻ

ന്യൂഡൽഹി: സുനന്ദ പുഷ്കറിൻ്റെ മരണത്തിൽ ശശി തരൂർ കുറ്റവിമുക്തൻ എന്ന് കോടതി. കേസിൽ ശശിതരൂരിന് പങ്ക് തെളിയിക്കാനായില്ലന്ന് ന്യൂഡൽഹി റോസ് അവന്യു കോടതി ജഡ്ജി ഗീതാഞ്ജലി ഗോയ വിധിച്ചു. ഇതോടെ ശശി തരൂർ കുറ്റവിമുക്തനായി. ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രമാണ് കോടതി തള്ളിയത്. വിഷം കുത്തി വച്ച് സുനന്ദയെ കൊലപ്പെടുത്തി എന്ന വാദവും കോടതി തള്ളി.