‘മറച്ചുവെക്കാൻ ഒന്നുമില്ലെങ്കിൽ മോദി കത്തയക്കണം, ആരാണ് പണം മുടക്കിയെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയണം’; പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതികരിച്ച സുബ്രമണ്യൻ സ്വാമി

ന്യൂ ഡൽഹി:

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതികരണവുമായി ബി ജെ പി നേതാവ് സുബ്രമണ്യൻ സ്വാമി. മറച്ചുവെക്കാൻ ഒന്നുമില്ലെങ്കിൽ മോദി ഇസ്രായേൽ പ്രധാന മന്ത്രിക്ക് കത്തെഴുതണമെന്നും ഇതിനായി പണം മുടക്കിയത് ആരാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു

“മറച്ചുവെക്കാൻ ഒന്നുമില്ലെങ്കിൽ മോദി ഇസ്രായേൽ പ്രധാന മന്ത്രിക്ക് കത്തെഴുതണം. ഇതിനായി, ആരാണ് പണം മുടക്കിയെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയണം” – സുബ്രമണ്യൻ സ്വാമിയുടെ ട്വീറ്റ്

ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ചുകൊണ്ട് മന്ത്രിമാരുടെയും മാധ്യമപ്രവർത്തകരുടെയും ഉൾപ്പെടെ 300 ഓളം ഫോൺ നമ്പറുകൾ ചോർത്തപ്പെട്ടതായി കഴിഞ്ഞ ദിവസം റിപോർട്ടുകൾ പുറത്തു വന്നിരുന്നു. 40 ഓളം ഇന്ത്യൻ മാധ്യമപ്രവർത്തകരും ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഇക്കൂട്ടത്തിൽ, 10 പ്രധാനമന്ത്രിമാർ ഉൾപ്പെടെ 14 ലോകനേതാക്കളുടെ ഫോൺ വിവരങ്ങളും ചോർത്തിയാതായി ആണ് പുതിയതായി ലഭിക്കുന്ന വിവരം.