പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള 10 സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി കേന്ദ്രം

ന്യൂ ഡൽഹി:
10 ശതമാനത്തിനു മുകളിൽ പോസിറ്റിവിറ്റി നിരക്കുള്ള 10 സംസ്ഥാനങ്ങളിലെ 46 ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രം.

ഹോം ഐസൊലേഷനുകൾക്ക് ഊന്നൽ നൽകിയതും മൈക്രോ കണ്ടൈൻമെൻറ് സോണുകൾ ഏർപെടുത്തന്നതിലുള്ള വീഴ്ചകളുമാണ് ഇത്തരം ഒരു തീരുമാനം എടുക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു.

ഹോം ഐസൊലേഷനുകളിൽ കഴിയുന്നവരെ കർശനമായി നിരീക്ഷിക്കണമെന്നും ആവശ്യം വന്നാൽ ആശുപത്രികളിലേക്ക് മാറ്റണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. വാക്‌സിനുകൾ നൽകുന്നതിനൊപ്പം പരിശോധനകൾ കൂട്ടണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

കൂടാതെ, ജില്ലാ അടിസ്ഥാനത്തിൽ സെറോ സർവ്വേ നടത്തണമെന്നും പ്രായമായവരിൽ വാക്‌സിനേഷൻ കൂട്ടണമെന്നും ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

സംസ്ഥാനങ്ങൾക്കുള്ള 15 % കോവിഡ് അടിയന്തര പ്രതികരണ പാക്കേജും (ഘട്ടം 2) കേന്ദ്രം പ്രഖ്യാപിച്ചു.