ഷോ​പ്പി​യാ​നി​ൽ ഒ​രു ഭീ​ക​ര​നെ കൂ​ടി വധിച്ച് സുരക്ഷാസേന

ജ​മ്മു:
ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ ഒ​രു ഭീ​ക​ര​നെ കൂ​ടി സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ര​ണ്ടു ഭീ​ക​ര​രെ പി​ടി​കൂ​ടി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​തോ​ടെ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രു​ടെ എ​ണ്ണം നാ​ലാ​യി.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ഷോ​പ്പി​യാ​നി​ൽ ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. ഏ​റ്റു​മു​ട്ട​ലി​ൽ മ​ല​യാ​ളി​യ​ട​ക്കം അ​ഞ്ച് സൈ​നി​ക​ർ തി​ങ്ക​ളാ​ഴ്ച വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു സൈ​ന്യം കാ​ഷ്മീ​രി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​ വരികയായിരുന്നു.

കാ​ഷ്മീ​രി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഇ​പ്പോ​ഴും ഭീ​ക​ര​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. നാ​ലു ഭീ​ക​ര​ർ നു​ഴ​ഞ്ഞു​ക​യ​റി​യി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു സൈ​നി​ക​ർ പ്ര​ദേ​ശ​ത്ത് എ​ത്തി​യ​ത്.