‘സൗര കാറ്റ് ഭൂമിയിൽ പതിക്കില്ല’; വാർത്തകൾ വ്യാജം

സ്വന്തം ലേഖകൻ

സൗര കാറ്റ് ഭൂമിയിൽ പതിക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു സൗരക്കാറ്റ് ഭൂമിയിൽ എത്താൻ സാധ്യതത ഇല്ലന്ന് ഗവേഷകർ പറയുന്നു.

ഒരു ആഴ്ചയോളം നീണ്ടു നിൽക്കാൻ സാധ്യതതയുള്ള സൗരക്കാറ്റ് വലിയ നാശങ്ങൾക്ക് വഴിയൊരുക്കുമെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. സൗരക്കാറ്റ് ഭൂമിയിൽ എത്താൻ സാധ്യതത ഇല്ലെന്ന് ബിൽ മുര്താഗ് (പ്രോഗ്രാം കോ ഓർഡിനേറ്റർ, നാഷണൽ ഓഷിയാണിക് ആൻഡ് അറ്‌മോസ്‌ഫെറിക് അഡ്മിനിസ്ട്രേഷൻസ് സ്പേസ് വെർതേർ പ്രെഡിക്ഷൻ സെന്റർ) പറഞ്ഞു. എ പി ന്യൂസിനോട് ആണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

എന്നാൽ, ജൂലൈ 3ന് ഒരു സൗരജൗല ഭൂമിയിൽ പ്രത്യക്ഷപെട്ടിരുന്നു. കഴിഞ്ഞ നാലു വര്ഷത്തിനടിയിൽ ഉണ്ടായ സൗരജ്വാലകളിൽ ഏറ്റവും വലിയ ജ്വാല ആയിരുന്നു അത്.

’11 വർഷ കാലയളവിൽ ഇതുപോലെയുള്ള 150 ഓളം സൗരജ്വാലകൾ ഭൂമിയിൽ എത്താറുണ്ട്. സൂര്യനിൽ നിന്ന് 93 മൈൽ അകലെയാണ് ഭൂമി സ്ഥിതി ചെയ്യുന്നത്. ഭൂമിക്ക് ചൂറ്റുമുള്ള കാന്തിക വലയവും അന്തരീക്ഷവും സൗരജ്വാലകൾ മൂലമുള്ള അപകടകങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കുന്നു’ – ബിൽ മുര്താഗ്

‘വളരെ പതുക്കെ പ്രത്യക്ഷപെട്ട ഈ സൗരജ്വാല മുഴുവൻ ആയും ഭൂമിയെ കേന്ദ്രികരിച്ച ആയിരുന്നില്ല’ – അലക്സ് യൂങ് ( നാസ). ഇക്കാരണത്താൽ തന്നെ ഈ സൗരജ്വാലക്ക് കൂടുതൽ ആഘാതങ്ങൾ ഒന്നും ഭൂമിയിൽ സൃഷ്ടിക്കാൻ സാധിച്ചില്ല.