സീ​രി​യ​ൽ ന​ടി ശ​ര​ണ്യ ശ​ശി അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം:
സീ​രി​യ​ൽ ന​ടി ശ​ര​ണ്യ ശ​ശി (35) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. കോ​വി​ഡും ന്യൂ​മോ​ണി​യ​യും ബാ​ധി​ച്ച ശ​ര​ണ്യ കു​റ​ച്ചു ദി​വ​സ​മാ​യി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

കോ​വി​ഡ് ബാ​ധി​ത​യായിരുന്ന ശരണ്യയുടെ നില വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഐ​സി​യു​വി​ലേ​ക്കും വെ​ൻറി​ലേ​റ്റ​റി​ലേ​ക്കും മാ​റ്റി. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ത​ല​ച്ചോ​റി​ൽ അ​ർ​ബു​ദ​ ബാ​ധയെ തുടർന്ന് നി​ര​വ​ധി ത​വ​ണ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യിരുന്നു. 2012 ലാണ് അസുഖബാധിതയായത്. അ​ടു​ത്തി​ടെ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യി​രു​ന്നു.