ഹിമാചലിലെ തുടർച്ചയായ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ആശങ്ക ജനകമെന്ന് അധികൃതർ

ഷിംല:
ഹിമാചൽ പ്രദേശിലിലെ തുടർച്ചയായ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ആശങ്ക ജനകമാണെന്ന് പരിസ്ഥിതി പ്രവർത്തകരും ഭൂമിശാസ്ത്ര വിദഗ്ധരും. സംസ്ഥാനത്തെ ഉരുൾപൊട്ടലുകളിൽ 116% വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച, മഴയുടെ സാധ്യത 121% വർദ്ധിച്ചു. ജൂൺ 13 മുതൽ സംസ്ഥാനത്ത് 35 മണ്ണിടിച്ചിലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ലാഹൗൾ-സ്പിതി ജില്ലയിലാണ്. മൊത്തം 13 ഉരുൾപൊട്ടലുകളും 11 പ്രളയവും ഈ പ്രദേശത്തുണ്ടായി. മണ്ടിയിലും ഷിംലയിലുമായി നാല് വലിയ ഉരുൾപൊട്ടലുകളും കുല്ലുവിൽ മൂന്നും ചമ്പ, കിന്നൗർ, സോളൻ എന്നിവിടങ്ങളിൽ രണ്ടും വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചമ്പ, കുളു, കംഗ്ര എന്നിവിടങ്ങളിൽ രണ്ട് പ്രളയങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ, നാശനഷ്ടങ്ങൾക്ക് പുറമേ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു