സൗദിയിൽ കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവ്; ഉംറ തീർഥാടകരുടെ എണ്ണം ഇരട്ടിയാക്കും

മക്ക:
കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി. ഇളവുകൾ നൽകുന്നതിന്റെ ഭാഗമായി ഉംറ തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കും.  നിലവില്‍ ദിനം പ്രതി 60,000 തീര്‍ഥാടകരെയാണ് അനുവദിച്ചിരുന്നത്. ഇത് 90,000 ആക്കാനും തുടര്‍ന്ന് 1,20,000 ആക്കി വര്‍ധിപ്പിക്കാനുമാണ് തീരുമാനമെന്ന് ഹജ്ജ് ഉംറ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.വർഷത്തില്‍ എല്ലാ സമയത്തും നിര്‍വഹിക്കാവുന്ന കര്‍മമാണ് ഉംറ തീര്‍ഥാടനം. ഹജ്ജ് തീര്‍ഥാടനത്തിന് ശേഷം ആഗസ്ത് ഒന്‍പത് മുതലാണ് വിദേശത്തു നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കിത്തുടങ്ങിയത്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് മാസത്തിലേറെ പൂര്‍ണമായും നിര്‍ത്തിവച്ച ഉംറ തീര്‍ഥാടനം കഴിഞ്ഞ ഒക്ടോബറിൽ നിയന്ത്രിത തോതില്‍ പുനരാരംഭികുകയായിരുന്നു.സ് കൊവിഡ് വ്യാപനം നിയന്ത്രണാതീതമാവുകയും വാക്സിനേഷന്‍ ശക്തമായി പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം കൂടുതല്‍ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സൗദി അധികൃതര്‍.എന്നാൽ ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനിയും അനുമതി ലഭിച്ചിട്ടില്ല.