ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് യാത്രാ നിരോധനവുമായി സൗദി അറേബ്യ; ലംഘിച്ചാൽ മൂന്ന് വർഷത്തെ യാത്രാവിലക്കും കനത്ത പിഴയും

സൗദി:
രാജ്യത്തിന്റെ കോവിഡ് -19 റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങൾ സന്ദർശിക്കുന്ന പൗരന്മാർക്ക് മൂന്ന് വർഷത്തെ യാത്രാവിലക്കും കനത്ത പിഴയും പ്രഖ്യാപിച്ച് സൗദി അറേബ്യ.

യുഎഇ, ലിബിയ, സിറിയ, ലെബനൻ, യെമൻ, ഇറാൻ, തുർക്കി, അർമേനിയ, എത്യോപ്യ, സൊമാലിയ, കോംഗോ, അഫ്ഗാനിസ്ഥാൻ, വെനിസ്വേല, ബെലാറസ്, ഇന്ത്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

യാത്രാ നിരോധനം ലംഘിക്കുന്നവരെ മൂന്ന് വർഷത്തേക്ക് വിദേശയാത്രയിൽ നിന്ന് വിലക്കുകയും കനത്ത പിഴ ചുമത്തുകയും ചെയ്യും.

ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങളിൽ അനുദിനം കോവിഡ് കേസുകൾ ഉയർന്നു വരുകയാണ്. യാത്രാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഇത്തരം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെതിരെയാണ് സൗദി സർക്കാരിന്റെ ഈ നടപടി.