സംക്രാന്തിയിൽ വിളക്കമ്പലം സംരക്ഷണ സമിതി സംക്രമദീപം തെളിയിച്ചു

സ്വന്തം ലേഖകൻ

സംക്രാന്തി: സംക്രാന്തി വാണിഭത്തിന്റെ ഭാഗമായുള്ള പരിപാടികൾക്ക് മന്ത്രി വി.എൻ വാസവൻ സംക്രമദീപം തെളിയിച്ചു. സംക്രാന്തി വിളക്കമ്പലം സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. സംരക്ഷണ സമിതി രക്ഷാധികാരി, മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.

സഹകരണരജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ സംക്രമദീപം തെളിയിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.

മധുരമന ജയദേവൻ നമ്പൂതിരിയെ മന്ത്രി ആദരിച്ചു. കോട്ടയം നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ , നഗരസഭ കൗൺസിലർമാരായ എം.എ.ഷാജി, റ്റി.ആർ.അനിൽകുമാർ, സാബു മാത്യു, വിളക്കമ്പലം സംരക്ഷണസമിതി വൈസ്.പ്രസിഡന്റ് രാജേഷ് നട്ടാശ്ശേരി, കെ.പി.കൃഷ്ണൻകുട്ടി, എം.എസ്.സുരേഷ് എന്നിവർ പ്രസംഗിച്ചു.