ആകെ സഭ നടന്നത് 45 മിനിറ്റ്: ഓരോ 72 സെക്കൻഡിലും പ്രതിഷേധം

ന്യൂഡൽഹി:
പെഗാസിസ് വിഷയത്തിലും കർഷക ബില്ലിലും സഭയിലുള്ള പ്രതിഷേധം പ്രതിപക്ഷ പാർട്ടികൾ തുടരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സഭ ചേർന്ന 45 മിനിറ്റിൽ ഓരോ 72 സെക്കൻഡും സഭ പ്രതിഷേധത്തിൽ മുങ്ങിയതായാണ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം ലോക്സഭ ടെലിവിഷനിലാണ് ഇത് സംബന്ധിച്ചുള്ള ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 13 ന് അവസാനിക്കാൻ നിശ്ചയിച്ചിരുന്ന പാർലമെൻ്റിൻ്റെ മൺസൂൺ കാല സമ്മേളനത്തിലാണ് പെഗാസിസ് വിഷയത്തിൽ അടക്കം പ്രതിഷേധം ഉണ്ടായത്. എന്നാൽ, തങ്ങളുടെ പ്രതിഷേധം ഒരു മിനിറ്റിൽ താഴെ മാത്രമാണ് സഭാ ടിവിയിൽ കാണിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കോൺഗ്രസുകാരും ഡിഎംകെയും ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളും ടിഎംസിയും രാവിലെ 11 മുതൽ 21 വരെ നടന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചിരുന്നു.