ആരോഗ്യപരിപാലനരംഗത്ത് ഡിജിറ്റൽ വിപ്ലവം; സ്ട്രാൻഡ് ലൈഫ് സയൻസസിന്റെ 2.8 കോടി ഓഹരികൾ സ്വന്തമാക്കി റിലയൻസ്

ന്യൂഡൽഹി:
ആരോഗ്യപരിപാലനരംഗത്ത് ഡിജിറ്റൽ വിപ്ലവങ്ങൾക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ സ്ട്രാൻഡ് ലൈഫ് സയൻസസിൽ നിക്ഷേപം നടത്തി റിലയൻസ്. സ്ട്രാറ്റജിക്ക് ബിസിനസ് വെൻച്വേഴസ് (ആർഎസ്ബിവിഎൽ) ആണ് സ്ട്രാൻഡ് ലൈഫ് സയൻസസിന്റെ 2.28 കോടി ഓഹരികൾ സമാഹരിച്ചത്.

2023 മാർച്ചോടെ 160 കോടി രൂപകൂടി നിക്ഷേപിക്കുന്നതോടെ 80.3 ശതമാനം ഓഹരികളും റിലയൻസിന്റെ സ്വന്തമാകും. ലോകോത്തര നിലവാരമുള്ള ആരോഗ്യസംവിധാനങ്ങൾ കുറഞ്ഞനിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ട്രാൻഡിൽ നിക്ഷേപം നടത്തിയെന്ന് റിലയൻസ് അറിയിച്ചു.

ക്ലിനിക്കുകൾ, ആശുപത്രികൾ, മെഡിക്കൽ ഉപകരണ നിർമാതാക്കൾ, ഫാർമ കമ്പനികൾ എന്നിവ ഉൾപ്പടെയുള്ള ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങൾക്ക് സോഫ്റ്റ് വെയറും ക്ലിനിക്കൽ റിസർച്ചിനുള്ള അനുബന്ധ സൗകര്യങ്ങളും നൽകുന്ന കമ്പനിയാണ് സ്ട്രാൻഡ്.