ബാലപീഡനത്തിനു ഇരയായി; മുൻ എഫ്ബിഐ ഏജന്റുമാർക്കും പ്രോസിക്യൂട്ടർമാർക്കുമെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി റിച്ചാർഡ് വെർഷെ; നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് 100 മില്യൺ ഡോളർ

യു എസ്:
മുൻ എഫ്ബിഐ ഏജന്റുമാർക്കും പ്രോസിക്യൂട്ടർമാർക്കുമെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി റിച്ചാർഡ് വെർഷെ ജൂനിയർ. ഏജൻസിയിൽ ജോലി ചെയ്തിരുന്ന സമയത്ത് താൻ ബാലപീഡനത്തിനു ഇരയാക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് വെർഷേ പരാതി നൽകിയിരിക്കുന്നത്. 100 മില്യൺ ഡോളറാണ് നഷ്ടപരിഹാര തുകയായി വെർഷേ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡെട്രോയിറ്റ് പോലീസ് ഓഫീസർമാരായ വില്യം ജാസ്പർ, കെവിൻ ഗ്രീൻ, റിട്ടയേർഡ് എഫ്ബിഐ ഏജന്റ് ഹെർമൻ ഗ്രോമാൻ, മുൻ യുഎസ് അറ്റോർണി ലിൻ ഹെലാന്റ് എന്നിവർ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.

പതിനാലാം വയസ്സിലാണ് വെർഷേ എഫ് ബി ഐ ലേക്ക് റിക്രൂട്ടിട്ട് ചെയ്യപ്പെട്ടത്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഫ്ബിഐ വിവരധായകൻ ആയിരുന്നു അദ്ദേഹം. ‘വൈറ്റ് ബോയ് റിക്ക്’ എന്ന പേരിലാണ് വെർഷെ അറിയപ്പെട്ടിരുന്നത്. രണ്ടു വർഷത്തോളം അദ്ദേഹം അവിടെ സേവനം അനുഷ്ടിച്ചു. തുടർന്ന്, മയക്കുമരുന്ന് കടത്തിന് പതിനേഴാം വയസിൽ ശിക്ഷിക്കപ്പെട്ട ഇദ്ദേഹം 30 വർഷത്തോളം ജയിലിൽ കിടക്കേണ്ടതായി വന്നു.

ഫെഡറൽ ഏജൻസിക്കൊപ്പം പ്രവർത്തിച്ച അദ്ദേഹത്തിന്റെ അനുഭവം ‘വൈറ്റ് ബോയ് റിക്ക്’ എന്ന ഹോളിവുഡ് സിനിമയ്ക്ക് പ്രചോദനമായിരുന്നു. മാത്യു മക്കോനാഗെ, റിച്ചി മെറിറ്റ്, ജെന്നിഫർ ജേസൺലീ, ബെൽ പൗലി എന്നിവർ ചിത്രത്തിൽ അഭിനയിച്ചു.