ഇ ഡബ്ള്യു എസ് വിഭാഗങ്ങൾക്ക് 10% സംവരണം പ്രഖ്യാപിച്ച ആന്ധ്രപ്രദേശ് സർക്കാർ.

ആന്ധ്രപ്രദേശ്:

കപ്പു സമുദായത്തിനും മറ്റ് സാമ്പത്തികമായി ദുർബല വിഭാഗങ്ങൾക്കും (ഇഡബ്ല്യുഎസ്) 10% സംവരണം പ്രഖ്യാപിച്ച ആന്ധ്രപ്രദേശ് സർക്കാർ. 2019 ലെ ഭരണഘടന (103-ാം ഭേദഗതി) നിയമപ്രകാരം സംസ്ഥാന സർക്കാരിലെ പ്രാരംഭ തസ്തികകളിലും സേവനങ്ങളിലും നിയമനത്തിനായാണ് സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്.

ബുധനാഴ്ച ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ജി‌ഒ പ്രകാരം, തൊഴിൽ മേഖലയിലെ 10% സംവരണം ബിസി ക്വാട്ടയിലോ ഇഡബ്ല്യുഎസ് ക്വാട്ടയിലോ ഇതുവരെ റിസർവേഷൻ ആനുകൂല്യങ്ങൾ നഷ്ടപ്പെട്ട മറ്റ് ഓപ്പൺ കോമ്പറ്റീഷൻ (ഒസി) വിഭാഗങ്ങളിലോ പ്രയോജനം ലഭിക്കാത്ത കപ്പു വിഭാഗക്കാർക്ക് ഈ സംവരണം ഗുണം ചെയ്യും.

10% റിസർവേഷൻ നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ:

പട്ടികജാതി, പട്ടികവർഗ്ഗ, സാമൂഹിക, വിദ്യാഭ്യാസ പിന്നാക്ക വിഭാഗങ്ങൾക്കായുള്ള നിലവിലുള്ള സംവരണ പദ്ധതിയിൽ ഉൾപ്പെടാത്തവരും മൊത്തം വാർഷിക കുടുംബ വരുമാനം 8 ലക്ഷത്തിൽ താഴെയുമുള്ളവരെ സംവരണത്തിന്റെ അർഹരാണ്.

എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വരുമാനം ഉൾപ്പെടുന്നതാണ് (അപേക്ഷാ വർഷത്തിന് മുമ്പുള്ള സാമ്പത്തിക വർഷത്തേക്കുള്ള ശമ്പളം, കൃഷി, ബിസിനസ്സ്, തൊഴിൽ തുടങ്ങിയവ.)

തസ്തികകളിലെയും സേവനങ്ങളിലെയും പ്രാരംഭ നിയമനങ്ങൾക്കായി, ഇഡബ്ല്യുഎസ് വിഭാഗത്തിൽ റിക്രൂട്ട് ചെയ്യപ്പെടുന്ന വ്യക്തികൾക്കായി നീക്കിവച്ചിരിക്കുന്ന റോസ്റ്റർ പോയിന്റുകൾക്കെതിരെ ക്രമീകരിക്കും.

ഇഡബ്ല്യുഎസ് വിഭാഗത്തിലേക്ക് 10% റിസർവേഷൻ നീക്കിവച്ചിരിക്കുന്ന റോസ്റ്റർ പോയിന്റുകളിലെ ഓർഡറുകൾ മറ്റ് ചട്ടങ്ങൾക്കൊപ്പം പ്രത്യേകമായി പുറപ്പെടുവിക്കും. കൂടാതെ, മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തുകയും ചെയ്യും.

ഇഡബ്ല്യുഎസ വിഭാഗക്കാർക്ക് നീക്കിവച്ചിട്ടുള്ള സംസ്ഥാന സർക്കാരിനു കീഴിലുള്ള തസ്തികകളിലെയും സേവനങ്ങളിലെയും പ്രാരംഭ നിയമനങ്ങളിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് അനുവദിക്കുന്നതാണ്.

ഇഡബ്ല്യുഎസ് കാറ്റഗറിയിൽ സംവരണത്തിന്റെ ആനുകൂല്യം തേടുന്നവർ ബന്ധപ്പെട്ട തഹസിൽദാറുകളിൽ നിന്ന് ആവശ്യമായ ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റുകൾ വാങ്ങണം.