റെക്കോഡ് നേട്ടത്തിൽ ഓഹരി വിപണികൾ

മുംബൈ:
ഐടി, റിയാല്‍റ്റി ഓഹരികളുടെ കരുത്തില്‍ സൂചികകള്‍ മൂന്നാം ദിവസവും റെക്കോഡ്‌ നേട്ടത്തില്‍ ക്ലോസ്‌ ചെയ്‌തു.സെന്‍സെക്‌സ് 166.96 പോയിന്റ്‌ ഉയര്‍ന്ന്‌ 58,296.91ലും നിഫ്‌റ്റി 54.20 പോയിന്റ്‌ നേട്ടത്തില്‍ 17,377.80ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.സാമ്പത്തിക ഉത്തേജന പദ്ധതികളുമായി യു.എസ്‌ മുന്നോട്ടുപോകുമെന്ന വിലയിരുത്തല്‍ വിപണി നേട്ടമാക്കി. വിപ്രോ, എച്ച്‌.സി.എല്‍. ടെക്‌, ഇന്‍ഫോസിസ്‌, ഹിന്‍ഡാല്‍കോ, റിലയന്‍സ്‌, ഐഷര്‍ മോട്ടോഴ്‌സ്, ഗ്രാസിം, ടെക്‌ മഹീന്ദ്ര, സിപ്ല, ടാറ്റ മോട്ടോഴ്‌സ്, ബജാജ്‌ ഓട്ടോ, ഹിന്ദുസ്‌ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ്‌ നേട്ടമുണ്ടാക്കിയത്‌.ഐ.ഒ.സി, ഇന്‍ഡസിന്‍ഡ്‌ ബാങ്ക്‌, ഒ.എന്‍.ജി.സി, ബ്രിട്ടാനിയ, കൊട്ടക്‌ മഹീന്ദ്ര ബാങ്ക്‌, പവര്‍ഗ്രിഡ്‌ കോര്‍പ്‌, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്‌ടത്തിലുമായിരുന്നു. ഐടി, റിയാല്‍റ്റി സൂചികകള്‍ 1-3ശതമാനം ഉയര്‍ന്നു.
ബാങ്ക്‌, പവര്‍, ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌ ഓഹരികള്‍ വില്‌പന സമ്മര്‍ദം നേരിട്ടു. ബിഎസ്‌ഇ മിഡ്‌ക്യാപ്‌, സ്‌മോള്‍ ക്യാപ്‌ സൂചികകളും നേട്ടത്തിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്.