11 സ്ത്രീകളിൽ നിന്നും ലൈംഗികാരോപണം: ആരോപണ വിധേയനായ ന്യൂയോർക്ക് ഗവർണർ രാജി വച്ചു

ന്യൂയോർക്ക്:
പതിനൊന്ന് സ്ത്രീകളിൽ നിന്നും ലൈംഗിക ആരോപണം നേരിടുകയും തുടർന്നു ഇമ്പീച്ച്‌മെന്റ് നടപടികളിലേയ്ക്കു കടക്കുകയും ചെയ്തതിനെ തുടർന്നു ന്യൂയോർക്ക് ഗവർണർ രാജി വച്ചു. ന്യീയോർക്ക് ഗവർണർ ആൻഡ്രൂ കൂമോയാണ് രാജി വച്ചത്. കഴിഞ്ഞ ദിവസം 11 സ്ത്രീകളാണ് കൂമോയ്‌ക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണം ഉയർത്തിയത്. എന്നാൽ, ഈ ആരോപണം കൂമോ പൂർണമായും നിഷേധിക്കുകയായിരുന്നു. എന്നാൽ, ഇത് ഇദ്ദേഹം നിഷേധിച്ചെങ്കിലും സഭ ഇമ്പീച്ച്‌മെന്റ് നടപടികളിലേയ്ക്കു കടക്കുകയായിരുന്നു. തുടർന്നാണ് ഇദ്ദേഹം രാജി വച്ചത്. 14 ദിവസത്തിനുള്ളിൽ രാജി പ്രാബല്യത്തിലാകും.