ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ്; തീയതി പ്രഖ്യാപിച്ചു

‍ഡൽഹി:
ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ നാലിന് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. സെപ്തംബർ 22 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാം.

തമിഴ്‌നാട്, മഹാരാഷ്ട്ര, അസം, പശ്ചിമബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാല് സംസ്ഥാനങ്ങളിൽ ഓരോ സീറ്റുകളിലും തമിഴ്‌നാട്ടിലെ രണ്ട് സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. കാലാവധി പൂർത്തിയായ പുതുച്ചേരിയിലെ ഒരു രാജ്യസഭാ സീറ്റിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാൾ, അസം, തമിഴ്‌നാട്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങൾ രാജിവച്ചതോടെയാണ് അഞ്ചുസീറ്റുകൾ ഒഴിവുവന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള രാജീവ് ശങ്കർറാവു മരണപ്പെട്ടതോടെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്.