രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡിന്റെ പേരുമാറ്റി: അവാർഡ് ഇനി മാറ്റിയത് മേജർധ്യാൻ ചന്ദ് ഖേൽ രത്‌ന

ന്യൂഡൽഹി:
രാജീവ് ഗാന്ധിഖേൽ രത്‌ന അവാർഡ് ഇനി മുതൽ മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന എന്ന പേരിലറിയപ്പെടുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ‘രാജ്യത്തുടനീളമുള്ള പൗരന്മാരുടെ വികാരങ്ങളെ മാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ഖേൽരത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിക്കൊണ്ടു പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയാണ് ഖേൽ രത്‌ന അവാർഡ്. ‘ഖേൽ രത്ന അവാർഡിന് മേജർ ധ്യാൻചന്ദിന്റെ പേര് നൽകണമെന്ന് എനിക്ക് ഇന്ത്യയിലുടനീളമുള്ള നിരവധി അഭ്യർത്ഥനകൾ ലഭിക്കുന്നുണ്ട്. അവരുടെ കാഴ്ചപ്പാടുകൾക്ക് ഞാൻ നന്ദി പറയുന്നു. അവരുടെ വികാരത്തെ മാനിച്ച്, ഖേൽ രത്‌ന അവാർഡ് മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന അവാർഡ് എന്ന് വിളിക്കപ്പെടും! ജയ് ഹിന്ദ്! ‘ പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. 1991-1992 ൽ ഏർപ്പെടുത്തിയ ഖേൽ രത്‌ന അവാർഡ് ആദ്യമായി ചെസ്സ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനാണ് സമ്മാനിച്ചത്. 2020 ൽ ലിയാണ്ടർ പേസ്, സച്ചിൻ തെണ്ടുൽക്കർ, ധനരാജ് പിള്ള, പുല്ലേല ഗോപിചന്ദ്, അഭിനവ് ബിന്ദ്ര, അഞ്ജു ബോബി ജോർജ്, മേരി കോം, റാണി രാംപാൽ എന്നിവർക്കും ഖേൽ രത്‌ന സമ്മാനിച്ചിട്ടുണ്ട്.