ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; അടുത്ത മൂന്ന് ദിവസം കേരളത്തിൽ മഴ തുടരും

തി​രു​വ​ന​ന്ത​പു​രം:
ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടതിനാൽ സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സം കൂ​ടി മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. 50 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശാ​നും സാ​ധ്യ​ത​യു​ണ്ട്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ ല​ക്ഷ​ദ്വീ​പ് തീ​ര​ത്തി​ന് സ​മീ​പ​വും ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടു. അ​റ​ബി​ക്ക​ട​ലി​ൽ ച​ക്ര​വാ​ത​ച്ചു​ഴി​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.