കർണാടകയിലും മഴ കനത്ത് തന്നെ; ബം​ഗ​ളൂ​ർ ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തിൽ; 1 മരണം

ബം​ഗ​ളൂ​ർ:
ക​ർ​ണാ​ട​ക​യി​ലും ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ബം​ഗ​ളൂ​ർ ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി. ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. വെ​ള്ളം ക​യ​റി​യ വീ​ട്ടി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഒ​രാ​ൾ മ​രി​ച്ച​താ​യാണ് റി​പ്പോ​ർ​ട്ടു​ണ്ട്.

കെം​പ​ഗൗ​ഡ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ൽ ട്രാ​ക്ട​റി​ലാ​ണ് യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന​ത്. അതേസമയം, കേരളത്തിലെ വിവിധ ജില്ലകളിൽ മഴ തുടരുകയാണ്. കോഴിക്കോട് ന​ഗരത്തിൽ വെള്ളം കയറി. മലയോര പ്രദേശത്ത് ഉരുൾപൊട്ടൽ ഭീഷണിയും നിലിൽക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലും കനത്തമഴയാണ് തുടരുന്നത്. എറണാകുളം ജില്ലയിൽ ആലുവ മണപ്പുറം മുങ്ങി. സംസ്ഥാനത്ത് വിവിധ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.