സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം വീ​ണ്ടും ശ​ക്തം; വിവിധ ജില്ലകളിൽ യെ​ല്ലോ, ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം:
സംസ്ഥാനത്ത് കാലവർഷം വീ​ണ്ടും ശ​ക്ത​മാ​യി. ഞാ​യ​റാ​ഴ്ച​യും ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കും സാ​ധ്യ​ത​യെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. മ​ഴ ഒ​രാ​ഴ്ച കൂ​ടിശ​ക്ത​മാ​യ തു​ട​രും.

വിവിധ ജില്ലകളിൽ ഇതിന്റെ ഭാ​ഗമായി അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ വ്യാ​ഴാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ടും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു.

കേ​ര​ളാ തീ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ​പി​ടു​ത്ത​ക്കാ​ർ ക​ട​ലി​ൽ പോ​ക​രു​ത്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും, ന​ദീ തീ​ര​ങ്ങ​ളി​ലും, ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

കേ​ര​ള തീ​ര​ത്ത് ഞാ​യ​റാ​ഴ്ച രാ​ത്രി 11.30 വ​രെ 2.5 മു​ത​ൽ 3.3 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​വും അ​റി​യി​ച്ചു. മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി സ​ഞ്ചാ​ര​ത്തി​നും നി​യ​ന്ത്ര​ണ​മു​ണ്ട്.

ആ​ഴ്ച​ക​ളു​ടെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം വീ​ണ്ടും ശ​ക്ത​മാ​യി. ഒ​രാ​ഴ്ച കൂ​ടി മ​ഴ ശ​ക്ത​മാ​യ തു​ട​രും. ഞാ​യ​റാ​ഴ്ച​യും ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി. മു​ന്ന​റി​യി​പ്പ് ക​ണ​ക്കി​ലെ ടു​ത്ത് ഒ​ൻ​പ​തു ജി​ല്ല​ക​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.