ഖത്തറിൽ വാഹനാപകടം: മലയാളി വിദ്യാർത്ഥി മരിച്ചു; മരിച്ചത് പതിനൊന്നുകാരൻ

ഖത്തർ:
ഖത്തറിലെ ലുവൈനിയയിലുണ്ടായ വാഹനപകടത്തിൽ മലയാളി വിദ്യാർഥി മരണപ്പെട്ടു.കോഴിക്കോട് മണിയൂർ കുന്നുമ്മൽ അബ്ദുൽ സലാമിന്റെ മകൻ, മിസ്ഹബ് അബ്ദുൽ സലാമാണു (11) മരിച്ചത്. ദുഖാൻ ദോഹ എക്സ്പ്രസ് റോഡിലെ ലുവൈനിയയിൽ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. സഹോദരങ്ങളും ബന്ധുക്കളും ഉൾപ്പെടെ ആറുപേരുടെ സംഘം സഞ്ചരിച്ച കാർ ദുഖാനിൽ നിന്നും ദോഹയിലേക്ക് യാത്രചെയ്യവെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു
അപകടത്തിന്റെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ച മിസ്ഹബിന് ഗുരുതരമായി പരിക്കേറ്റു. എയർ ആംബുലൻസിൽ ഉടൻ തന്നെ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. അപകടത്തിൽ മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഒരാൾ ഒഴികെ എല്ലാവരും ഇന്നലെ തന്നെ ആശുപത്രി വിട്ടു. ദുഖാൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മിസ്ഹബ്