പ്രതീക്ഷയായി പി വി സിന്ധു; ഹോങ്കോങ് താരത്തെ വീഴ്ത്തി സിന്ധു പ്രീ ക്വാര്‍ട്ടറില്‍

ടോക്കിയോ:
ഇന്ത്യക്ക് പ്രതീക്ഷകൾ നൽകി ബാഡ്മിന്റൺ താരം പി വി സിന്ധു പ്രീ ക്വാര്‍ട്ടറില്‍. വനിതകളുടെ ബാഡ്മിന്റണില്‍ പ്രീ ക്വാര്‍ട്ടറില്‍ സിന്ധു പ്രവേശിച്ചു. ഗ്രൂപ്പ് സ്റ്റേജില്‍ ഹോങ്കോങ്ങ് താരം ചെയുംഗ് ങാന്‍യെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-9, 21-16.

ആദ്യ ഗെയിമിൽ എതിരാളിക്ക് ഒരവസരവും കൊടുക്കാതെ ആയിരുന്നു സിന്ധുവിന്റെ പ്രകടനം. എന്നാൽ, രണ്ടാം ഗെയിമില്‍ ങാന്‍ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ആദ്യ പത്ത് പോയിന്റിന് ശേഷം തിരിച്ചടിച്ച സിന്ധു ഗെയിം സ്വന്തമാക്കി. ഗ്രൂപ്പില്‍ രണ്ട് മത്സരവും ജയിച്ചാണ് സിന്ധു നോക്കൗട്ടിന് യോഗ്യത നേടിയത്.

ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍റ്റിനെ ആയിരിക്കും സിന്ധു പ്രീ ക്വാര്‍ട്ടറില്‍ നേരിടുക.