തടവ്​ ശിക്ഷ ഇനി വീട്ടിലും ; നൂതന പദ്ധതിയുമായി കുവൈത്ത്​ ആഭ്യന്തര മന്ത്രാലയം

കുവൈത്ത് :
തടവ്​ ശിക്ഷ വീട്ടില്‍ അനുഭവിക്കുന്ന പദ്ധതിയുമായി കുവൈത്ത്​ ആഭ്യന്തര മന്ത്രാലയം.വിളിപ്പുറത്ത്​ ഉണ്ടായിരിക്കണമെന്നും പുറത്തുപോകരുതെന്നുമുള്ള നിബന്ധനക്ക്​ വിധേയമായാണ്​ ഈ അവസരം നല്‍കുക.ഇത്​ ഉറപ്പുവരുത്താനായി തടവുപുള്ളിയുടെ ദേഹത്ത്​ ഇലക്​ട്രോണിക്​ വള അണിയിക്കും. ഇതു​പയോഗിച്ച്‌​ അധികൃതര്‍ക്ക്​ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയും.

ആശുപത്രിയില്‍ പോകാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷന്‍ റൂമില്‍ വിളിച്ച്‌​ അനുമതി വാങ്ങണം. വീട്ടില്‍ സിഗ്​നല്‍ ജാമര്‍ വെക്കരുത്​. ഇലക്​ട്രോണിക്​ വള ഒഴിവാക്കാനോ നശിപ്പിക്കാനോ ശ്രമിക്കരുത്​. ഇങ്ങനെ ചെയ്​താല്‍ വേറെ കേസ്​ ചുമത്തുകയും വീണ്ടും ജയിലിലേക്ക്​ മാറ്റുകയും ചെയ്യും.