കൊവിഡിനെ അതിജീവിച്ചവരില്‍ വൃക്ക തകരാറുണ്ടാകുന്നതായി കണ്ടെത്തൽ

വാഷിങ്ടണ്‍:
കൊവിഡിനെ അതിജീവിച്ചവരില്‍ വൃക്ക തകരാറുണ്ടാകുന്നതായി കണ്ടെത്തല്‍. ആശുപത്രിയില്‍ പോകാതെ വീട്ടില്‍ വച്ചുതന്നെ കൊവിഡ് ഭേദമായവരില്‍ പോലും ഇതു കാണുന്നതായി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.അമേരിക്കന്‍ സൊസൈറ്റി ഓഫ് നെഫ്രോളജി ജേണലിലാണ് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമാകാത്ത 10,000ത്തില്‍ 7.8 ശതമാനം രോഗികള്‍ക്ക് ഡയാലിസിസോ കിഡ്‌നി മാറ്റിവയ്ക്കലോ വേണ്ടിവരുമെന്നും പഠനത്തിനു നേതൃത്വം നല്‍കിയ മിസൗരിയിലെ ക്ലിനിക്കല്‍ എപിഡമോളജി സെന്റര്‍ ഡയറക്ടര്‍ സിയാദ് അല്‍ അലി പറയുന്നു.