സ്വാതന്ത്ര്യദിനത്തിൽ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധികരിച്ച കായികതാരങ്ങളെ പ്രത്യേക അതിഥികളായി പ്രധാനമന്ത്രി റെഡ് ഫോർട്ടിലേക്ക് ക്ഷണിക്കും

ന്യൂ ഡൽഹി:
സ്വാതന്ത്ര്യദിനത്തിൽ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധികരിച്ച കായികതാരങ്ങളെ പ്രത്യേക അതിഥികളായി പ്രധാനമന്ത്രി നരേന്ദ്ര മോദി റെഡ് ഫോർട്ടിലേക്ക് ക്ഷണിക്കും. തുടർന്ന്, എല്ലാവരേയും നേരിട്ട് കാണുകയും സംവദിക്കുകയും ചെയ്യും.റെഡ് ഫോര്ടിലെ പരിപാടിക്ക് പുറമേ, ഒളിമ്പിക്സിൽ പങ്കെടുക്കുന്ന എല്ലാവരെയും പ്രധാനമന്ത്രി മോദി തന്റെ വസതിയിലേക്ക് ക്ഷണിക്കും.

ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങളുടെ പരിശ്രമങ്ങളെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇത്തവണ ഏറ്റവും കൂടുതൽ കളിക്കാർ ഗെയിമുകൾക്ക് യോഗ്യത നേടിയിട്ടുണ്ടെന്ന് എടുത്തുപറയുകയും ചെയ്തിരുന്നു.