പ്ല​സ്​ വ​ണ്‍ പ്രവേശനം : സംസ്ഥാനത്ത് 4,64,012 അ​പേ​ക്ഷ​ക​ര്‍ ; ട്ര​യ​ല്‍ അ​ലോ​ട്ട്​​മെന്‍റ്​ സെ​പ്​​റ്റം​ബ​ര്‍ 13നും ​ആ​ദ്യ അ​ലോ​ട്ട്​​മെന്‍റ്​ 22നും ​പ്ര​സി​ദ്ധീ​ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം:
പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന്​ സംസ്ഥാനത്ത് 4,64,012 അ​പേ​ക്ഷ​ക​ര്‍. അ​പേ​ക്ഷ സ​മ​ര്‍​പ്പ​ണം ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ പൂ​ര്‍​ത്തി​യാ​യി.അ​പേ​ക്ഷ​പ്ര​കാ​ര​മു​ള്ള ട്ര​യ​ല്‍ അ​ലോ​ട്ട്​​മെന്‍റ്​ സെ​പ്​​റ്റം​ബ​ര്‍ 13നും ​ആ​ദ്യ അ​ലോ​ട്ട്​​മെന്‍റ്​ 22നും ​പ്ര​സി​ദ്ധീ​ക​രി​ക്കും.

ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച്‌​ ഈ ​വ​ര്‍​ഷം 12034 അ​പേക്ഷ​ക​ര്‍ കു​റ​വാ​ണ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം 476046 അ​പേ​ക്ഷ​ക​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ​ഇത്തവണത്തെ അ​പേ​ക്ഷ​ക​രി​ല്‍ 420774 പേ​ര്‍ എ​സ്.​എ​സ്.​എ​ല്‍.​സി വി​ജ​യി​ച്ച​വ​രാ​ണ്.30757 പേ​ര്‍ സി.​ബി.​എ​സ്.​ഇ, 3303 പേ​ര്‍ ​ഐ.​സി.​എ​സ്.​ഇ, 9178 പേ​ര്‍ ഇ​ത​ര സി​ല​ബ​സു​ക​ളി​ല്‍ പ​ത്താം​ത​രം വി​ജ​യി​ച്ച​വ​രു​മാ​ണ്. കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​ര്‍ മ​ല​പ്പു​റ​ത്താ​ണ്​ 77668