പ്ലസ് വൺ പരീക്ഷക്ക് സുപ്രീം കോടതി സ്റ്റേ; കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകം

ന്യൂഡൽഹി:
സംസ്ഥാനത്ത് അടുത്ത തിങ്കളാഴ്ച മുതൽ നടത്തിരുന്ന പ്ലസ് വൺ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പുതിയ ഉത്തരവ്.

ജസ്റ്റിസ് എ.എൻ ഖാൻവിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഉത്തരവിട്ടത്. കേസ് വീണ്ടും പരിഗണിക്കും. വിഷയത്തിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകാമെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

സെപ്തംബർ 13 വരെ പരീക്ഷ നിർത്തിവെക്കുന്നതാണെന്നും 13ന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് പരീക്ഷ നടത്താനുള്ള തീരുമാനമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശി റസൂൽ ഷാൻ ആണ് ഹർജി സമർപ്പിച്ചത്. സിബിഎസ്ഇ മാതൃകയിൽ മൂല്യനിർണയം നടത്തി പരീക്ഷാഫലം പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.