ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി ഫിലിപ്പീന്‍സ് ; സെപ്റ്റംബര്‍ 6 മുതല്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും

മനില :
കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി ഫിലിപ്പീന്‍സ്. ഇന്ത്യയുള്‍പ്പെടെയുള്ള 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സെപ്റ്റംബര്‍ 6 മുതല്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് അറിയച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയെക്കൂടാതെ പാകിസ്ഥാന്‍,​ ബംഗ്ലാദേശ്,​ ശ്രീലങ്ക,​ നേപ്പാള്‍,​ യു.എ.ഇ ,​ ഒമാന്‍ ,​ തായ്‌ലാന്റ്,​ മലേഷ്യ,​ ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാവിലക്കും നീക്കിയിട്ടുണ്ട്.എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഫിലിപ്പീന്‍സില്‍ നിലവിലുള്ള കൊവിഡ് പരിശോധന,​ ക്വാറന്റൈന്‍ സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.