ടൂറിസ്റ്റ് വീസക്കാര്‍ക്ക് യുഎഇയിലേക്ക് തിങ്കളാഴ്ച മുതല്‍ നിബന്ധനകളോടെ നേരിട്ട് പ്രവേശനം

അബുദാബി:
തിങ്കളാഴ്ച മുതല്‍ ടൂറിസ്റ്റ് വീസക്കാര്‍ക്കും യുഎഇയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കും. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനുകളില്‍ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം അനുവദിക്കുക. ഇവര്‍ വിമാനത്താവളത്തില്‍ റാപ്പിഡ് പരിശോധനക്ക് വിധേയമാകണം.

യാത്ര ചെയ്യുന്നവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെക്കണമെന്നും അല്‍ഹുസന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു.

യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കും ഇത്തരത്തില്‍ പ്രവേശനം അനുവദിക്കും. ഇതില്‍ കോവിഷീല്‍ഡ് വാകിസൻ എടുത്തവർക്കാണ് ഇന്ത്യയില്‍ നിന്ന് യാത്ര അനുമതിയുള്ളത്.