രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച രണ്ടാഴ്ചയ്ക്കുള്ളിൽ ആളുകളിൽ വൈറസിനെതിരെ ആന്റിബോഡികൾ ഉണ്ടാകുന്നു; പഠനങ്ങൾ.

യു കെ:
രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച രണ്ടാഴ്ചയ്ക്കുള്ളിൽ ആളുകളിൽ വൈറസിനെതിരെ ആന്റിബോഡികൾ ഉണ്ടായതായി പഠനങ്ങൾ. നിലവിലെ വാക്സിനുകൾ ഡെൽറ്റ വേരിയന്റിനെതിരെ ഫലപ്രദമല്ലെന്ന ആശങ്കകൾക്കിടയിലും, അസ്ട്രാസെനെക്കയും ഫൈസർ-ബയോഎൻടെക് വാക്‌സിനുകൾ ആശുപത്രിയിലെ നിരക്ക് 92-96% കുറയ്ക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ കണക്കുകൾ പ്രകാരം, യുകെയിലെ ഏകദേശം 10-20% ആളുകൾവാക്‌സിൻ എടുക്കാൻ മടിക്കുന്നുണ്ട്, ജപ്പാനിൽ 50% വരെയും ഫ്രാൻസിൽ 60% വരെയും ആളുകൾ വാക്‌സിനോട് വിമുഖത കാണിക്കുന്നുണ്ട്. കോവിഡ് ബാധയെ തുടർന്നുള്ള പാർശ്വഫലങ്ങളെക്കാൾ ചെറുതാണ് വാക്‌സിൻ എടുക്കുന്നത്തിലൂടെയുള്ള പാർശ്വഫലങ്ങൾ എന്ന വിദഗ്ധർ പറയുന്നു.