രോഗാവസ്ഥയിലും മായാത്ത ചിരിയുമായി ഇതിഹാസ താരം ; ആരാധകരുടെ സ്നേഹത്തിനും പിന്തുണകള്‍ക്കും നന്ദി പറഞ്ഞ് പെലെ

സവോപോളോ :
രോഗാവസ്ഥയിലും താന്‍ എന്നും ചിരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബ്രസീല്‍ ഫുഡ്ബോള്‍ ഇതിഹാസം പെലെ. താന്‍ സുഖം പ്രാപിച്ച്‌ വരികയാണ് എന്നും.ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്കും പിന്തുണകള്‍ക്കും സ്നേഹത്തിനും നന്ദി എന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു,

‘ഇന്ന് വീട്ടില്‍ നിന്ന് എന്‍റെ പ്രിയപ്പെട്ടവര്‍ എന്നെ സന്ദര്‍ശിക്കാനെത്തിയിരുന്നു. ഞാന്‍ സുഖം പ്രാപിച്ച്‌ വരികയാണ്. ഞാന്‍ ഇനിയും ചിരിച്ച്‌ കൊണ്ടേയിരിക്കും. നിങ്ങളുടെ സ്നേഹത്തിനും പിന്തുണകള്‍ക്കും നന്ദി’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റ് 31 നാണ് വന്‍കുടലില്‍ ട്യൂമര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.