പെഗാസസ് ആക്രമണത്തിന് ഇരയായി 40 ലധികം ഇന്ത്യൻ ജേര്ണലിസ്റ്റുകളും

ന്യൂ ഡൽഹി:
ഇസ്രായിൽ സ്പൈവെറായ പെഗാസസിന്റെ ആക്രമണത്തിന് ഇരയായി 40 ലധികം ഇന്ത്യൻ ജേര്ണലിസ്റ്റുകളുടെ ഫോൺ നമ്പറുകൾ. ഈ നമ്പറുകളെ ഒരു അജ്ഞാത ഏജൻസി നിരീക്ഷിച്ചതായും റിപോർട്ടുകൾ പുറത്തു വരുന്നു.

ദേശിയ മാധ്യമങ്ങളായ ഇന്ത്യാ ടുഡേ, നെറ്റ്‌വർക്ക് 18, ദി ഹിന്ദു, ഇന്ത്യൻ എക്സ്പ്രസ് ഹിന്ദുസ്ഥാൻ ടൈംസ് എന്നിവയുള്ളപാടെ നിരവധി സ്ഥാപനങ്ങളിലെ മാധ്യമ പ്രവർത്തകരുടെ ഫോൺ ചോർത്തപ്പെട്ടിട്ടുണ്ട്. ഈ കൂട്ടത്തിലുള്ള, 10 ഇന്ത്യൻ ഫോൺ നമ്പറുകളിൽ ഒരു സ്വതന്ത്ര ഡിജിറ്റൽ ഫോറൻസിക് നടത്തിയ വിശകലനത്തിൽ പെഗാസസ് ഹാക്ക് ചെയ്യാൻ ശ്രമിച്ചതിന്റെ സൂചനകളുണ്ട്.

പെഗാസസ് വിൽക്കുന്നത് ഇസ്രായേൽ കമ്പനിയായ എൻ‌എസ്‌ഒ ഗ്രൂപ്പാണ്. സർക്കാരുകൾക്ക് മാത്രമേ സ്പൈവെയർ വിറ്റിട്ടുള്ളു എന്നാണ് കമ്പനി നൽകുന്ന വിശദീകരണം. അതേസമയം, ഉപഭോക്താക്കളുടെ പട്ടിക പരസ്യമാക്കാൻ കമ്പനി തയ്യാറാകുന്നില്ല.

ഇന്ത്യയിൽ പെഗാസസിന്റെ സാന്നിധ്യവും ലക്ഷ്യവെച്ച വ്യക്തികളെയും വിശകലനം ചെയുമ്പോൾ ഇന്ത്യൻ നമ്പറുകളിൽ സ്പൈവെയർ പ്രവർത്തിക്കുന്നത് ഇന്ത്യയുടെ ഔദ്യോഗിക ഏജൻസി തന്നെയാണെന്ന് സൂചിപ്പിക്കുന്നു.