പ്ളക്കാർഡുമായി സഭയിൽ പ്രതിഷേധിച്ചു; ആറ് തൃണമൂൽ എം പിമാർക്ക് സസ്പെൻഷൻ

ന്യൂഡൽഹി: ചട്ടം ലംലിച്ച് പ്ളക്കാർഡുമായി രാജ്യസഭയിൽ പ്രതിഷേധിച്ച ആറ് എംപിമാർക്ക് സസ്പെൻഷൻ. പെഗാസിസ് വിഷയത്തിൽ ചട്ടം ലംലിച്ച് സഭയിൽ പ്രതിഷേധിച്ച തൃണമൂൽ എം പിമാരായ ഡോല സെൻ, നാദിമുൽ ഹക്ക്, അർപിത ഘോഷ്, മൗസം നൂർ, ശാന്ത ഛേത്രി, അബിർ രഞ്ജൻ ബിശ്വാസ് എന്നിവരെയാണ് രാജ്യസഭാ ചെയർമാൻ എം വെങ്കയ്യ നായിഡു സസ്പെൻഡ് ചെയ്തത്. പെഗാസിസ് വിഷയത്തിൽ സഭയിൽ ചർച്ച നടത്തണമെന്നാവശ്യപ്പെട്ടാണ് ഇവർ പ്രതിഷേധിച്ചത്.