കെംബഗൗഡ വിമാനത്താവളം വെള്ളത്തിൽ; യാത്രക്കാർ ടെർമിനലിൽ എത്തിയത് ട്രാക്ടറിൽ

ബംഗളൂർ:
കനത്ത മഴയിൽ കർണാടകയിലെ കെംബഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലിൽ വെള്ളം കയറി. ഇതോടെ ടെർമിനലിൽ എത്താൻ ട്രാക്ടറുകളെ ആശ്രയിച്ചിരിക്കുകയാണ് യാത്രക്കാർ.

ടെർമിനലിൽ വെള്ളം കയറിയതോടെയാണ് യാത്രക്കാർ ട്രാക്ടറുകളിൽ ഇവിടേക്ക് എത്തിയത്. കാറുകൾക്ക് വിമാനത്താവളത്തിലേക്ക് എത്താൻ കഴിയാതെ വന്നതോടെയാണ് ഇത്. എയർപോട്ടിലേക്കുള്ള മിക്ക റോഡുകളിലും ജലനിരപ്പ് ഉയർന്നിരുന്നു.

ടെർമിനലിലെ പിക് അപ്പ്, ഡ്രോപ്പ് ഇൻ പോയിന്റുകളിൽ വെള്ളം കയറി. കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ബംഗളൂരുവിൽ നിന്ന് പുറപ്പെടേണ്ട നിരവധി വിമാനങ്ങൾ വൈകിയിരുന്നു. ഹൈദരാബാദ്, മംഗളൂരു, ചെന്നൈ, പുണെ, കൊച്ചി, മുംബൈ, പനജി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് വൈകിയത്. 11 വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് ലാൻഡിങ്, ഡിപാർച്ചർ പ്രതിസന്ധി നേരിട്ടു.