പാ​രാ​ലി​മ്പി​ക്‌​സി​ല്‍ ഇ​ന്ത്യ​യ്ക്ക് ഒ​രു മെ​ഡ​ല്‍ കൂ​ടി; ബാ​ഡ്‌​മി​ന്‍റ​ണിൽ സു​ഹാ​സ് യ​തി​രാ​ജിന് വെ​ള്ളി​ മെഡൽ

ടോ​ക്കി​യോ:
ടോ​ക്കി​യോ പാ​രാ​ലി​മ്പി​ക്‌​സി​ല്‍ ഇ​ന്ത്യ​യ്ക്ക് ഒ​രു വെ​ള്ളി​മെ​ഡ​ല്‍ കൂ​ടി. ബാ​ഡ്‌​മി​ന്‍റ​ൺ എ​സ്എ​ൽ 4 വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ സു​ഹാ​സ് യ​തി​രാ​ജാ​ണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. സ്‌​കോ​ർ 21-15, 17-21, 15-21.

ഫൈ​ന​ലി​ല്‍ ഫ്രാ​ന്‍​സി​ന്‍റെ ലൂ​ക്കാ​സ് മ​സൂ​റി​നോ​ട് തോ​ല്‍​വി വ​ഴ​ങ്ങി​യാ​ണ്‌ താ​രം വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ​ത്. ആ​ദ്യ സെ​റ്റ് നേ​ടി​യ ശേ​ഷ​മാ​ണ് സു​ഹാ​സി​ന്‍റെ തോ​ൽ​വി.

ഇ​തോ​ടെ ടോ​ക്കി​യോ പാ​രാ​ലി​മ്പി​ക്‌​സി​ല്‍ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ നേ​ട്ടം പ​ത്തൊൻപതായി. നി​ല​വി​ൽ അഞ്ച് സ്വ​ർ​ണ​വും എ​ട്ട് വെ​ള്ളി​യും ആ​റ് വെ​ങ്ക​ല​വു​മാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്.