പാരാലിമ്ബിക്‌സ് ; ബാഡ്‌മിന്റണിലും മെഡൽ ഉറപ്പിച്ച് ഇന്ത്യ ; പ്രമോദ് ഭഗത് ഫൈനലിൽ

ടോക്കിയോ:
പാരാലിമ്ബിക്‌സില്‍ ഇന്നും മെഡല്‍ ഉറപ്പിച്ച്‌ ഇന്ത്യന്‍ വിജയഗാഥ. ബാഡ്‌മിന്റണ്‍ എസ്‌എല്‍ 3 കാറ്റഗറിയില്‍ ലോക ഒന്നാം നമ്പര്‍ താരം പ്രമോദ് ഭഗത്താണ് രാജ്യത്തിന്റെ അടുത്ത മെഡൽ പ്രതീക്ഷ.സെമിയില്‍ ജപ്പാന്‍ താരം ദയ്‌സുകെ ഫുജിഹാരയെ 21-11 21-16 എന്നിങ്ങനെ നേരിട്ടുള‌ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി പ്രമോദ് ഭഗത് ഫൈനലില്‍ കടന്നു. ഇതോടെ ഇന്ത്യ ഒരു മെഡല്‍ ഉറപ്പിച്ചിരിക്കുകയാണ്.

നിലവില്‍ 13 മെഡലുകളാണ് ഇന്ത്യയ്‌ക്കുള‌ളത്. പ്രമോദിലൂടെ 14ാം മെഡല്‍ നേട്ടം ഇന്ത്യയ്‌ക്ക് ലഭിക്കും.ഇന്ത്യയുടെ തന്നെ മുന്‍നിര താരം മനോജ് സര്‍ക്കാരും ഡാനിയല്‍ ബെധേലും തമ്മിലെ സെമിഫൈനല്‍ മത്സരം ഇപ്പോള്‍ നടക്കുകയാണ്. ഈ മത്സരത്തിലെ വിജയിയെയാകും പ്രമോദ് ഫൈനലില്‍ നേരിടുക.