പാരാലിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യ മൂന്നാം മെഡല്‍ ഉറപ്പിച്ചു

ടോക്യോ :
പാരാലിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യ മൂന്നാം മെഡല്‍ ഉറപ്പിച്ചു. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ് എച്ച്‌ 6 വിഭാഗത്തില്‍ ഇന്ത്യയുടെ കൃഷ്ണ നാഗര്‍ ഫൈനലില്‍ പ്രവേശിച്ചു. ടോക്യോ പാരാലിമ്ബിക്‌സ് ബാഡ്മിന്റണ്‍ ഫൈനലില്‍ പ്രവേശിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കൃഷ്ണ നാഗര്‍.
സ്‌കോര്‍: 21-10, 21-11. മത്സരത്തിലുടനീളം ഇന്ത്യന്‍ താരം ആധിപത്യം പുലര്‍ത്തി. സെമി ഫൈനലില്‍ ബ്രിട്ടന്റെ ക്രിസ്റ്റന്‍ കൂംബ്‌സിനെയാണ് കൃഷ്ണ തോല്‍പ്പിച്ചത്. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതോടെയാണ് താരം പാരലിമ്പിക്‌സിന് യോഗ്യത നേടിയത്.