പാകിസ്ഥാനിലേക്ക് കടക്കുവാൻ ശ്രീലങ്കൻ സംഘം ; കൊച്ചിയിൽ പരിശോധന കർശനമാക്കി പോലീസ്

കൊച്ചി :
ശ്രീലങ്കയില്‍ നിന്നും മത്സ്യബന്ധന ബോട്ടുകളില്‍ എത്തിയ സംഘം കൊച്ചിയിലെത്തി.13 പേരാണ് സംഘത്തിലുള്ളതെന്നും പാകിസ്താനിലേക്ക് കടക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും പോലീസ് അറിയിച്ചു.ആലപ്പുഴ വഴിയാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. ജലമാര്‍ഗ്ഗം പാകിസ്താനിലേക്ക് പോകാനാണ് സാദ്ധ്യത.ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലെ ടൂറിസം കേന്ദ്രങ്ങളില്‍ ഇവര്‍ തങ്ങാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു. ഹോംസ്റ്റേ, റിസോര്‍ട്ട്, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന ശക്തമാക്കി.ഇരു ജില്ലകളിലെയും തീരമേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കര്‍ശന നിരീക്ഷണവും നടത്തുന്നുണ്ട്.