ഓട്ടിസം; തലച്ചോറിനെപ്പറ്റിയുള്ള പഠനത്തിൽ നിർണ്ണായക നീക്കവുമായി ഇന്ത്യ

ന്യൂഡൽഹി:
നാഡീകോശ വികാസവും ഓട്ടിസം പോലെയുള്ള നാഡിയുടെ പ്രവർത്തനം സംബന്ധിച്ച വൈകല്യങ്ങളും പഠിക്കാൻ സഹായിക്കുന്ന മനുഷ്യാധിഷ്ഠിത മാതൃക വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞ. തലച്ചോറിനെ ബാധിക്കുന്ന വൈകല്യങ്ങൾക്കുള്ള ചികിത്സാരീതികൾ രൂപകൽപ്പന ചെയ്യാൻ സഹായകമാകുന്നതാണ് ഈ കണ്ടെത്തൽ. ശാസ്ത്ര, സാങ്കേതിക വകുപ്പിന്റെ ഇൻസ്പയർ ഫാക്കൽറ്റി ഫെലോഷിപ്പ് ജേതാവ് കൂടിയായ യോഗിത.കെ.അഡ്ലാഖയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പ്രസ്തുത വകുപ്പ് ബുധനാഴ്ച അറിയിച്ചു. ശാസ്ത്രത്തിൽ തത്പരരായ പ്രതിഭകൾക്കായി ശാസ്ത്ര, സാങ്കേതിക വകുപ്പ് നൽകുന്ന ഫെലോഷിപ്പ് ആണ് ഇൻസ്പയർ അഥവാ ഇന്നൊവേഷൻ ഇൻ സയൻസ് പർസ്യൂട്ട് ഫോർ ഇൻസ്പയേർഡ് റിസർച്ച് പ്രോഗ്രാം. എത്രയോ പതിറ്റാണ്ടുകളായി തലച്ചോറുകളുടെ പ്രവർത്തനം സംബന്ധിച്ച വൈകല്യങ്ങളെക്കുറിച്ച് പഠിക്കാൻ മൃഗങ്ങളുടെ മാതൃകകളാണ് ശാസ്ത്രജ്ഞർ ഉപയോഗിച്ചു വരുന്നത്.