ഒളിംപിക്‌സിൽ ചരിത്രമായ വേഷം മാറ്റം: സെക്‌സിയായ വസ്ത്രത്തിൽ മാറ്റം വരുത്തി ജർമ്മൻ ജിംനാസ്റ്റിക്‌സ് ടീം; വസ്ത്രത്തിൽ റെക്കോർഡുമായി ടീം ജർമ്മനി

ടോക്യോ:
വസ്ത്രം എന്ത് ധരിക്കണം ? എപ്പോൾ ധരിക്കണം ? എങ്ങനെ ധരിക്കണം ? എന്നുള്ളത് തികച്ചും വ്യക്തിപരമായ കാര്യമാണ്. ലോകത്ത് എവിടെ ആണെങ്കിലും മനുഷ്യർ അവരുടെ രീതിക്കും, സൗകര്യത്തിനുമുള്ള വേഷം ധരിക്കുന്നു. അവനവന്റെ കംഫർട്ട് ..അതാണ് പ്രധാനം.

ടോക്യോ ഒളിമ്പിക്‌സിൽ ഇത്തവണ ഒരു പുതിയ ‘വേഷമാറ്റം ‘ ഉണ്ടായി. വർഷങ്ങൾ ആയി ജിംനാസ്റ്റിക്കിൽ പെൺകുട്ടികൾ ബിക്കിനി ടൈപ്പ് വേഷം ആണ് ധരിച്ചിരുന്നത്. എന്നാൽ ഇത്തവണ കാലുകൾ വരെ മറച്ചു കൊണ്ടുള്ള പുതിയ വേഷമിട്ടാണ് ജർമനിയിൽ നിന്നുള ജിംനാസ്റ്റിക് പെൺകുട്ടികൾ മത്സരത്തിന് ഇറങ്ങിയത്.

ജിംനാസ്റ്റിക്കിൽ മത്സരിക്കുന്ന പെൺകുട്ടികളുടെ ഉടൽ അളവുകൾ നോക്കി വെള്ളമിറക്കുന്നവരെ കൂടാതെ കൂടെ ഉള്ളവരിൽ നിന്നും മറ്റും നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളും ചില്ലറയല്ല. ലാറി നാസർ എന്നു പറയുന്ന ഒരു ഡോക്ടർ കായിക താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ പേരിൽ 176 വർഷത്തെ തടവ് ശിക്ഷ വിധിച്ച് ജയിലിലാക്കിയിട്ടുണ്ട്. നോക്കിയാൽ ഉദാഹരണങ്ങൾ നിരവധി…

ജിംനാസ്റ്റിക് മത്സരത്തിന് ഇറങ്ങുന്ന പുരുഷന്മാർ ശരീരം മറച്ചുള്ള വേഷം ധരിക്കുമ്പോൾ സ്ത്രീകൾ സ്ലിം സ്യൂട്ട് ഇട്ടു മത്സരത്തിന് ഇറങ്ങുന്നു. പക്ഷേ ഇത്തവണത്തെ ഏപ്രിലിൽ നടന്ന യൂറോപ്യൻ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ജർമ്മൻ ടീം ആദ്യമായി യൂണിറ്റാർഡുകൾ ധരിച്ചു. അതായത് ശരീരം മുഴുവൻ മറച്ചു നിൽക്കുന്ന വേഷം. അവരുടെ മത്സരത്തിനെ ബാധിക്കാത്ത തരത്തിൽ ഉള്ള അവർക്ക് ഏറ്റവും കംഫർ ട്ടബിൾ ആയ വേഷം.

വളരെ ചെറുപ്പക്കാരായ പെൺകുട്ടികൾ അവതരിപ്പിക്കുന്ന ഒരു കായിക ഇനമായാണ് ജിംനാസ്റ്റിക്‌സ് സാധാരണയായി അറിയപ്പെടുന്നത്. ബൈൽസ് എന്ന 24 വയസുള്ള ജിംനാസ്റ്റിക് താരം അവൾ ഈ മേഖലയിൽ മുത്തശ്ശി ആയന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

വേഷത്തിലൂടെ കായിക മത്സരങ്ങളെ നിർണയിക്കേണ്ടത്. കഴിവിലൂടെ തന്നെയാണ്. ജർമ്മൻ താരങ്ങൾ കളിക്കളത്തിൽ തുടങ്ങി വെച്ച ഈ വസ്ത്ര മാറ്റം മറ്റ് പല കായിക ഇനങ്ങളിലും ഇപ്പോൾ പ്രായോഗികമാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം യൂറോപ്യൻ ടൂർണമെന്റുകളിൽ നോർവീജിയൻ വനിതകളുടെ ബീച്ച് ഹാൻഡ്ബോൾ ടീം ബിക്കിനി ബോട്ടം ധരിച്ച് കളിക്കാൻ വിസമ്മതിച്ചു, പകരം ചർമ്മത്തിൽ ഇറുകിയ ഷോർട്ട്‌സ് തിരഞ്ഞെടുത്തു. അത് അവരുടെ സ്വാതന്ത്ര്യം.

പുതിയ വേഷവിധാനത്തിൽ ഇറങ്ങിയ ജർമ്മൻ ജിംനാസ്റ്റിക് ടീമിന് ഒളിമ്പിക്‌സിൽ നിന്ന് വരെ പിന്തുണ ലഭിച്ചു. അവർക്ക് മത്സരത്തിന്റെ ഫൈനലിലേക്ക് കടക്കാൻ പറ്റിയില്ലെങ്കിലും നിലവിലെ രീതികളിൽ ഒരു മാറ്റം അനിവാര്യമാണെന്ന് ലോകത്തിനു മുൻപിൽ കാണിച്ചു കൊടുക്കാൻ സാധിച്ചു.