‘ഇന്ത്യയിൽ മൂന്നിൽ ഒന്നു ആളുകളുടെ ശരീരത്തിലും കൊറോണക്കെതിരായ ആന്റിബോഡീകളുണ്ട്’; നാഷണൽ ബ്ലഡ് സെറം സർവേ

ന്യൂ ഡൽഹി:
ഇന്ത്യയിൽ മൂന്നിൽ ഒന്നു ആളുകളുടെ ശരീരത്തിലും കൊറോണക്കെതിരായ ആന്റിബോഡീകൾ ഉള്ളതായി നാഷണൽ ബ്ലഡ് സെറം സർവേ.

ജൂൺ അവസാനം മുതൽ ജൂലൈ ആദ്യം വരെയുള്ള കാലയളവിൽ 21 സംസ്ഥാനങ്ങളിലായി ആറ് വയസ്സിന് മുകളിലുള്ള 28,975 പേരിൽ ആരോഗ്യ പ്രവർത്തകർ സർവേ നടത്തി. ഇതിൽ 67.6% പേരുടെ ശരീരത്തിലും കോറോണക്കെതിരായ ആന്റിബോഡികളുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.

വൈറസ് വ്യാപിതമായ രാജ്യത്തിന് പ്രതീക്ഷയുടെ കിരണമാണ് ഈ കണ്ടെത്തലുകളെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു. മൂന്നിൽ ഒന്ന് എന്ന് പറയുമ്പോൾ 1.38 ബില്യൺ ജനസംഖ്യയിൽ 400 ദശലക്ഷം പേർക്കും വൈറസ് ബാധയുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, ഇന്ത്യയിൽ കോവിഡ് നിയന്ത്രങ്ങൾ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടാം തരംഗവും വാക്സിനേഷൻ ഡ്രൈവുമാണ് ആളുകളിലെ ആന്റിബോഡികളുടെ വർദ്ധനവിന് കാരണങ്ങളായി ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നത്.

“മൂന്നാം തരംഗ ഭീഷണി ഇന്ത്യൻ ജനതയെ ആശങ്കയിലാക്കുകയാണ്. ആളുകൾ ഇപ്പോഴും വൈറസ് ബാധക്ക് ഇരയാവുന്നുണ്ട്. ഇന്ത്യയിൽ കോവിഡ് -19 നെതിരായ പോരാട്ടത്തിന് അടുത്ത 100 ദിവസം നിർണായകമാണ്” – ഡോ. ​​വി. കെ. പോൾ. (നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ)

നിരവധി സംസ്ഥാന സർക്കാരുകൾ വിവിധ മത പരിപാടിക്കൾക്കായി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. എന്നാൽ, സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടലിനെ തുടർന്ന് ബക്രീദ്, കൻവർ യാത്ര തുടങ്ങിയവക്കുള്ള ഇളവുകൾ റദ്ദാക്കാൻ സർക്കാരുകൾ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യയിൽ ഇതുവരെ കൊറോണ ബാധ മൂലം ഏകദേശം 418,000 ത്തിലധികം പേർ മരണപ്പെടുകയും 31 ദശലക്ഷം ആളുകൾ രോഗ ബാധിതരവുകയും ചെയ്തു.